ഇരവിപുരം : ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ അമ്പതാം വാർഷികാഘോഷം തത്സമയം കാണാൻ സൗകര്യമൊരുക്കി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ. വടക്കേവിള, ഇരവിപുരം കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കൊല്ലൂർവിള പള്ളിമുക്ക് ജംഗ്ഷനിൽ വലിയ സ്ക്രീൻ സ്ഥാപിച്ചാണ് പരിപാടികൾ തത്സമയം കാണാൻ സൗകര്യമൊരുക്കിയത്. തുടർന്ന് മധുര പലഹാര വിതരണവും നടത്തി. കെ.പി.സി.സി ഭാരവാഹികളായ അഡ്വ. എ. ഷാനവാസ് ഖാൻ, അഡ്വ. കെ. ബേബിസൺ, ഡി.സി.സി ഭാരവാഹികളായ അൻസർ അസീസ്, ആദിക്കാട് മധു, ബ്ലോക്ക് പ്രസിഡന്റ് മണിയംകുളം ബദറുദ്ദീൻ, മണ്ഡലം പ്രസിഡന്റുമാരായ കമറുദ്ദീൻ, ലിസ്റ്റൻ, ശിവരാജൻ, പാലത്തറ രാജീവ്, ഉമയനല്ലൂർ റാഫി, മഷ്ഹൂർ പള്ളിമുക്ക്, നാസർമേവറം, അഫ്സൽ തമ്പോര്, ഷാ സലിം, അസൈൻ പള്ളിമുക്ക്, അഞ്ചൽ ഇബ്രാഹിം, റാഫേൽ കുര്യൻ എന്നിവർ നേതൃത്വം നൽകി.