ചാത്തന്നൂർ: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മജയന്തി ആഘോഷിച്ചു. ആഘോഷ പരിപാടികളോടനുബന്ധിച്ച് നടന്ന ചടങ്ങ് ജില്ലാ ചെയർമാൻ അഡ്വ. ഷേണാജി ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ സമുദായത്തിന് രാഷ്ട്രീയ-വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ചടങ്ങിൽ മുതിർന്ന വിശ്വകർമ്മ സമുദായാംഗമായ മോഹനൻ ആചാരിയെ ആദരിച്ചു. സംസ്ഥാന സമിതി അംഗം സി.ആർ. രാജേഷ്, ബ്ലോക്ക് ചെയർമാൻ ജി. വിദ്യാസാഗർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോൺ എബ്രഹാം, രാജേഷ് കർമ്മ തുടങ്ങിയവർ പങ്കെടുത്തു.