കൊട്ടിയം: മയ്യനാട് ഗ്രാമ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രത്യേകഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എസ്.സി പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ പത്ത് ലക്ഷത്തി എൺപതിനായിരം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ജിാപ ഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീൻ സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. മുഖത്തല ബ്ലോക്ക് പ്രസിഡന്റ് എസ്. രാജീവ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു. ഉമേഷ്, മെമ്പർ ഹലീമ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ എന്നിവർ സംസാരിച്ചു.