rahim
സ്വർണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കുന്നെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ ഹെഡ് പോസ്റ്റ്‌ ഓഫിസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി എ.എ. റഹിം ഉദ്ഘാടനം ചെയ്യുന്നു

 സംസ്ഥാന സെക്രട്ടറി എ.എ. റഹിം ഉദ്ഘാടനം ചെയ്തു

കൊല്ലം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി കൊല്ലം ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി എ.എ. റഹിം ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.സി. ബിനു, കെ. പ്രദീപ് എന്നിവർ പ്രസംഗിച്ചു.