cr
ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെയുംമണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സത്യാഗ്രഹം കെ.പി.സി..സി സെക്രട്ടറി സി.ആർ മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

തഴവ: ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെയും മണ്ഡലം കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സത്യാഗ്രഹം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. ചക്കാലത്തറ എസ്. മണിലാൽ അദ്ധ്യക്ഷത വഹിച്ചു.ചിറ്റുമൂല നാസർ, രമാഗോപാലകൃഷ്ണൻ,ബി.അനിൽകുമാർ, ബിജുപാഞ്ചജന്യം, എം.എ. ആസാദ്, കെ.പി.രാജൻ, ടോമി എബ്രഹാം, മായാസുരേഷ്, മേലൂട്ട് പ്രസന്നകുമാർ, ശശിധരൻപിള്ള, കൈ പ്ളേത്ത് ഗോപാലകൃഷ്ണൻ, റാഷിദ് വാഹിദ്, റഷീദ് കളത്തട്ടിൽ , എം.സി. വിജയകുമാർ, പാവുമ്പാ സുനിൽ ,റാഷിദ് എ.വാഹിദ് എന്നിവർ സംസാരിച്ചു.സമാപന സമ്മേളനം തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എൻ. അജയകുമാർ അദ്ധ്യക്ഷനായിരുന്നു.പഞ്ചായത്ത് അംഗങ്ങളായ ബിജു തഴവ, ആനി പൊൻ, ജയലക്ഷ്മി, വാലേൽ ഷൗക്കത്ത്, സിംലാ തൃദീപ് എന്നിവർ നേതൃത്വം നൽകി.