പുനലൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടികളിൽ പ്രതിഷേധിച്ച് പുനലൂർ നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധ സമരം സംഘടിപ്പിച്ചു.പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ സമരം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് ജി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ സുരേന്ദ്ര നാഥതിലകൻ, വിളയിൽ സഫീർ, യമുന സുന്ദരേശൻ, കെ.കനകമ്മ, അബ്ദുൽ റഹീം , സാറാമ്മ, ജാൻസി, താജുന്നീസ, സിന്ധു ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.