rottary
ലോക ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് ചാത്തന്നൂർ റോട്ടറി ക്ളബിന്റെ ആഭിമുഖ്യത്തിൽ പൂതക്കുളം ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് കെ. മനോഹരൻ നയിക്കുന്നു

ചാത്തന്നൂർ : റോട്ടറി ക്ലബ് ഒഫ് ചാത്തന്നൂരിന്റെ സാമൂഹ്യക്ഷേമ പദ്ധതിയുടെ ഭാഗമായി ലോക ഓസോൺ ദിനവും അദ്ധ്യാപക ദിനവും ആചരിച്ചു. റോട്ടറി ക്ളബിന്റെ നേതൃത്വത്തിൽ പൂതക്കുളം ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ അദ്ധ്യാപകരായ റീജനി മണിയമ്മ, കെ.എസ്. പ്രീതി എന്നിവരെ നേഷൻ ബിൾഡർ അവാർഡ് നൽകി ആദരിച്ചു. റോട്ടറി ക്ളബ് പ്രസിഡന്റ് അലക്സ് കെ. മാമൻ അദ്ധ്യക്ഷത വഹിച്ചു. കെ. മനോഹരൻ ഒാസോൺ ബോധവത്കരണ ക്ലാസെടുത്തു. സരിതാഗോപൻ പങ്കെടുത്തു. ചടങ്ങിൽ പ്രഥമാദ്ധ്യാപിക ബി. ലത, പി.ടി.എ പ്രസിഡന്റ് മനു തുടങ്ങിയവർ പ്രസംഗിച്ചു.