suvarnna
പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി ഏകോപന സമിതി ചെയർമാൻ എസ്. സുവർണകുമാർ ഉദ്ഘാടനം ചെയ്യുന്നു. കീർത്തി രാമചന്ദ്രൻ, അനിൽ പടിക്കൽ, ക്ലാവറ സോമൻ എന്നിവർ സമീപം

കൊല്ലം: എസ്.എൻ.ഡി.പി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ ചരമവാർഷികാചരണം ഏകോപനസമിതി ഓഫീസിൽ ചെയർമാൻ എസ്. സുവർണകുമാർ ഉദ്‌ഘാടനം ചെയ്തു. അനിൽ പടിക്കൽ അദ്ധ്യക്ഷത വഹിച്ചു. നെടുമം ജയകുമാർ, പ്രബോധ് എസ്. കണ്ടച്ചിറ, ക്ലാവറ സോമൻ, പ്രൊഫ. മാലിനി സുവർണകുമാർ, കീർത്തി രാമചന്ദ്രൻ, മുണ്ടയ്ക്കൽ സുരേഷ് കുമാർ, ഷാജിലാൽ കരുനാഗപ്പള്ളി, സുരേഷ് അശോകൻ, എസ്. ദേവ്‌നാരായൺ എന്നിവർ സംസാരിച്ചു.