ചവറ: മന്ത്രി കെ.ടി.ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്തക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പിയുടെ നേതൃത്വത്തിൽ ചവറ മിനി സിവിൽ സ്റ്റേഷനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സി.പി.സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജസ്റ്റിൻ ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം വാഴയിൽ അസീസ്, ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്.ലാലു, പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ തുളസീധരൻപിള്ള, രാജശേഖരൻപിള്ള, കെ.പി.ഉണ്ണികൃഷ്ണൻ, സുഭാഷ്കുമാർ, ആർ.വൈ.എഫ് ചവറ മണ്ഡലം സെക്രട്ടറി വിഷ്ണുമോഹൻ ഐക്യ മഹിളാ സംഘം പ്രസിഡന്റ് ജയലക്ഷ്മി, സെക്രട്ടറി സുനിത എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ താജ് പോരൂക്കര, രാജ്മോഹൻ, ഡി.സുനിൽകുമാർ, അനിൽകുമാർ, ദിവാകരൻപിള്ള, വൈ.സലീം, പാർട്ടി നോതാക്കളായ വി.ഷിലു, എം.പി.ശ്രീകുമാർ, ഗണേഷ് റാവു, സാബു നടരാജൻ, ദിലീപ് കൊട്ടാരം, രമേശ് ബാബു, സെബാസ്റ്റ്യൻ വാലന്റെയിൻ, ഷാൻ മുണ്ടകത്തിൽ, ഹാഷിം, ചന്ദ്രശേഖരൻ, നെജി, ജനപ്രതിനിധികളായ രാഗേഷ് നിർമ്മൽ, മോഹൻലാൽ, കവിത, മുംതാസ്, സോഫിയ സലാം, പൊന്നി വല്ലഭദാസ് ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ പ്രതിഷേധ റാലിയ്ക്ക് നേതൃത്വം നൽകി.