kadakodu
കടയ്ക്കോട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന പത്രാധിപർ കെ. സുകുമാരൻ അനുസ്മരണസമ്മേളനം അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം : കടയ്ക്കോട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പത്രാധിർ കെ. സുകുമാരൻ അനുസ്മരണ സമ്മേളനം അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എസ്. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എസ്. പ്രദീപ്കുമാർ, എഴുകോൺ എസ്. എൻ സംസ്കൃത വിദ്യാപീഠം ഡയറക്ടർ ജി. ഗോപിനാഥൻ, ശ്രീനാരായണ ഗുരു സംസ്കൃത ഹൈസ്ക്കൂൾ മാനേജർ എൻ. ഉമാനാഥശങ്കർ, അഡ്വ. ജി. അമൃതവല്ലി, എൽ. സജിനി എന്നിവർ സംസാരിച്ചു.