ഓയൂർ: ഓടനാവട്ടം വാപ്പാല, കൊമ്പാറ ആലുവിള വീട്ടിൽ പരേതനായ ഗോപാലൻ ആചാരിയുടെ മകൻ മണിക്കുട്ടൻ (46) കൊവിസ് ബാധിച്ചു. കിഡ്നി രോഗിയായ മണിക്കുട്ടൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 14ന് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം കടുത്ത ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ച് മൃതദേഹം സംസ്കരിച്ചു. മാതാവ്: ചെല്ലമ്മ. ഭാര്യ: ബിന്ദു. മക്കൾ: മഹിമ, മേഘ.