mazhakeduthi
തെക്കേമുക്ക് ചരുവിള പുത്തൻവീട്ടിൽ ഉണ്ണിയുടെ വീട് വീട് തകർന്ന നിലയിൽ

ഓയൂർ:കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കരിങ്ങന്നൂർ മുണ്ടുകോണം കോളനി തെക്കേമുക്ക് ചരുവിള പുത്തൻവീട്ടിൽ ഉണ്ണിയുടെ വീട് തകർന്നു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് തകർന്നത്. വീട്ടിൽ ഉണ്ണിയും ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അടുക്കള ഭാഗമാണ് തകർന്നത് പാത്രങ്ങളും ഗൃഹോപകരണങ്ങളും നശിച്ചു.