aneesh-k-c-37

പത്തനാപുരം: ഇരുചക്ര വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കമുകും ചേരി അശ്വതി വിലാസത്തിൽ കൃഷ്ണൻകുട്ടി ആചാരിയുടെ മകൻ കെ.സി.അനീഷാണ് (37) മരിച്ചത്. ചൊവ്വാഴ്ച വെളുപ്പിനെ തിരുവനന്തപുരം വിഴിഞ്ഞത്ത് അനീഷ് ഓടിച്ചിരുന്ന ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.സംസ്ക്കാരം ഇന്ന് രാവിലെ 11ന്. അമ്മ: ചെല്ലമ്മാൾ. ഭാര്യ: ശാലിനി അനീഷ്. മകൾ: അനാമിക. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു അനീഷ്.