thambi-55

പത്തനാപുരം: ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. കുന്നിക്കോട് ഇളമ്പൽ തിരുവഴി വള്ളിക്കാവ് മഞ്ജു ഭവനിൽ തമ്പിയാണ് (55) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 ഓടെ തമ്പി വീണുകിടക്കുന്നത് കണ്ട് നാട്ടുകാരും ബന്ധുക്കളും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് ടെസ്റ്റിൽ ഫലം നെഗറ്റീവാണ്. ഭാര്യ: മണി. മക്കൾ: മഞ്ജു, ചിഞ്ചു. മരുമക്കൾ: ശ്രീകുമാർ, രാഹുൽ.