water
കലുങ്കിന്റെ പുനർനിർമ്മാണത്തിനായി വെട്ടിപ്പൊളിച്ച റോഡ്

ഇരവിപുരം: കലുങ്കിന്റെ പുനർനിർമ്മാണത്തിനായി റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനം നടത്താത്തതിനാൽ നാട്ടുകാർ ദുരിതത്തിൽ. പഴയാറ്റിൻകുഴി വിമലഹൃദയ സ്കൂളിനടുത്ത് നിന്ന് പണിക്കർകുളം ഭാഗത്തേക്കുള്ള റോഡാണ് വെട്ടിപ്പൊളിച്ചത്. ഇവിടെയാണ് കലുങ്ക് നിർമ്മാണം മുടങ്ങിക്കിടക്കുന്നത്. നിലവിലുണ്ടായിരുന്ന കലുങ്ക് പൊളിച്ചതോടെ നാട്ടുകാർക്ക് ഇതുവഴി സഞ്ചരിക്കാനാവാത്ത അവസ്ഥയാണ്. മണക്കാട് തൈക്കാവിന് സമീപത്തുള്ളവർ ദേശീയ പാതയിലേക്ക് പോകുന്നത് ഈ റോഡിലൂടെയാണ്.

കുടിവെള്ളം മുട്ടി

പഴയ കലുങ്കിന് അടിയിലൂടെ സ്ഥാപിച്ചിരുന്ന കുടിവെള്ള വിതരണ പൈപ്പിന് തകരാർ സംഭവിച്ചതാടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. കൊല്ലം കോർപ്പറേഷനിലെ മണക്കാട് ഡിവിഷനിൽ ഉൾപ്പെട്ട കലുങ്ക് നിർമ്മാണം വേഗത്തിലാക്കാൻ അധികൃതർ അടിയന്തര നടപടി കൊക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.