sasthamcotta-road-safty
ശാസ്താംകോട്ട ജംഗ്ഷനിലെ റോഡ് ഡിവൈഡർ അപകടകെണിയാകുന്നു

ശാസ്താംകോട്ട : ശാസ്താംകോട്ട ജംഗ്ഷനിൽ നിന്നും താലൂക്ക് ആശുപത്രി,പൊലീസ് സ്റ്റേഷൻ,ശാസ്താക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിൽ അശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള കാലപ്പഴക്കം ചെന്ന ഡിവൈഡർ അപകടകെണിയാകുന്നു. വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരേപോലെ ഭീഷണിയായി മാറിയിരിക്കുകയാണ് ഇത്.ഇവിടെ നിർമ്മിച്ചിട്ടുള്ള ഡിവൈഡറിന് തീരെ പൊക്കക്കുറവും ദൂരെ നിന്നും വരുന്ന വാഹനങ്ങൾക്ക് ഇത് കാണുവാനോ തിരിച്ചറിയുവാനോ പറ്റാത്ത അവസ്ഥയാണ്. എന്നാൽ ഡിവൈഡർ തിരിച്ചറിയാനുള്ള അടയാളങ്ങളോ, മറ്റ് സുരക്ഷാമാനദണ്ഡങ്ങളോ ഇവിടെ പാലിച്ചിട്ടില്ല. കഴിഞ്ഞദിവസം ഉച്ചയോടെ യാത്രക്കാരുമായി വന്ന കാർ ഈ ഡിവൈഡറിൽ ഇടിച്ചുകയറിയെങ്കിലും അപകടമൊന്നും സംഭവിച്ചില്ല. ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഇവിടെ വാഹനാപകടങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ട നടപടികൾ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.