photo
കൊട്ടാരക്കരയിൽ റോഡിലേക്ക് ഒടിഞ്ഞുവീണ മരക്കൊമ്പ്

കൊട്ടാരക്കര: ശക്തമായ കാറ്റിൽ തേക്കിൻ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് വീണു, ബൈക്ക് യാത്രികർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കൊട്ടാരക്കര ഗവ.ഹയർസെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലെ തേക്ക് മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞുവീണത്. ഇന്നലെ രാവിലെയാണ് സംഭവം. എപ്പോഴും വാഹനങ്ങൾ കടന്നുപോകുന്ന കൊട്ടാരക്കര- ഓയൂർ റോഡിലേക്കാണ് മരക്കൊമ്പ് പതിച്ചത്. തൊട്ടുതാഴെക്കൂടി ബൈക്ക് കടന്നുപോയപ്പോഴാണ് അപകടം ഉണ്ടായതെങ്കിലും ഇവർ കഷ്ടിച്ച് കടന്നുപോയി.