കൊല്ലം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എൻ.ഐ.എയും ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ രാജി വയ്ക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ കോലം അറബിക്കടലിൽ എറിഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മോദിയുടെ വർഗീയ അജണ്ടയ്ക്ക് സമാനമായി കേരളത്തിൽ പുതിയ വർഗീയധാര നടപ്പാക്കാനാണ് ഖുർആനെ കൂട്ടുപിടിച്ച് സി.പി.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു വിജയൻ, നവാസ് റഷാദി, ഒ.ബി. രാജേഷ്, കൗശിക് എം. ദാസ്, ഹർഷാദ് കൊല്ലം തുടങ്ങിയവർ നേതൃത്വം നൽകി.