കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം 402-ം നമ്പർ ആദിനാട് തെക്കുശാഖയിൽ യൂത്ത്മൂവ്‌മെന്റും ശാഖയും ചേർന്ന് ശ്രീനാരായണ ഗുരു സമാധി ദിനാചരണത്തിന്റെ ഭാഗമായി ശാഖയിലെ മുഴുവൻ കുടുംബങ്ങൾക്കും പായസ കിറ്റ് വിതരണം ചെയ്തു. ശാഖാ ഭാരവാഹികളുടെയും യൂത്ത്‌മൂവ്‌മെന്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ ശാഖയിലെ എല്ലാ വീടുകളിലും പായസക്കിറ്റ് എത്തിയ്ക്കുകയായിരുന്നു .നാളെ സമാധിദിനത്തിൽ ശാഖയിലെ എല്ലാ കുടുംബങ്ങളിലും ഒരേ സമയം പായസം തയ്യാറാക്കി വിതരണം ചെയ്യുവാൻ ആവശ്യമായ ക്രമീകരണം ശാഖ നടത്തിയിട്ടുണ്ട്. ശാഖ പ്രസിഡന്റ് രാജു, സെക്രട്ടറി ഉത്തമൻ , കണ്ടകർണ്ണൻ കാവ് ക്ഷേത്രഭരണ സമിതി സെക്രട്ടറി രാജേഷ്, യൂത്ത് മൂവ്‍മെന്റ് സെക്രട്ടറി അജയകുമാർ പ്രസിഡന്റ് അഖിൽ, യൂണിയൻ കമ്മിറ്റി അംഗം മോനി, രതീഷ്, തരുണ് എന്നിവർ പങ്കെടുത്തു.