കരുനാഗപ്പള്ളി : നിർദ്ധന കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന് സി.പി.എം സമാഹരിച്ച ധനസഹായം കൈമാറി.കുലശേഖരപുരം പഞ്ചായത്ത് നാലാം വാർഡിലെ മനയിൽ വടക്കതിൽ തങ്കമണിയുടെ മകൾ മിനിയുടെ വിവാഹത്തിനായി സി.പി.എം നാലാം വാർഡ് കമ്മിറ്റി സ്വരൂപിച്ച വിവാഹധനസഹായമാണ് കാപ്പക്സ് ചെയർമാൻ പി.ആർ.വസന്തൻ കൈമാറിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യാതിഥിയായി. സി .പി. എം കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി .ഉണ്ണി, എ .അനിരുദ്ധൻ, അജയൻ പിള്ള, സുഹൈൽ, അഭിജിത്ത്, സുജിത്ത്, സലിം, രാജേഷ് ,അനി അൻസിൽ തുടങ്ങിയവർ പങ്കെടുത്തു.