പുനലൂർ: മന്ത്രി കെ.ടി.ജലീൽ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കരവാളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. സി.കെ.പുഷ്പരാജൻ, ഷിബു ബഞ്ചമിൻ, വെഞ്ചേമ്പ് സുരേന്ദ്രൻ, സോമൻ, സി.പി.സാമുവേൽ, ശോശാമ്മ ഉമ്മച്ചൻ, ശാന്തമ്മ രഞ്ചൻ,അനൂപ്, ജോബിൻ തുടങ്ങിയവർ നേതൃത്വം നൽകി.