തൊടിയൂർ: സ്വന്തം പുരയിടത്തിലെ 50 സെന്റ് ഭൂമിയിൽ ഞവരനെൽകൃഷി ചെയ്ത് കർഷകവനിത നൂറുമേനിവിളവ് കൊയ്തു.തൊടിയൂർ നോർത്ത് വിജയഗിരിയിൽ ഡോ.ഗിരിജാദേവിയാണ് ഔഷധ ഗുണമുള്ള ഞവരനെൽ കൃഷിയിൽ മികച്ച വിളവ് കൊയ്തത്. ഔഷധക്കഞ്ഞിക്കും മറ്റുചില ഔഷധക്കൂട്ടുകൾക്കും ഞവരവിത്ത് ഒഴിച്ചുകൂടാനാവത്ത ഒന്നാണ്. കിലോഗ്രാമിന് നൂറു രൂപയിലേറെ വിലയുള്ളതാണീ നെൽവിത്ത്.പൂർണമായി ജൈവവളം ഉപയോഗിച്ചായിരുന്നുകൃഷിയെന്ന് ഡോ.ഗിരിജാദേവി പറഞ്ഞു.കൃഷ്ണപുരം കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് വാങ്ങിയവിത്താണ് വിതച്ചത്.തൊടിയൂർ കൃഷിഭവൻ കൃഷിക്കാവശ്യമായ സഹായങ്ങൾ നൽകി. കൃഷി ഓഫീസർ
കെ.ഐ നൗഷാദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഞവര നെൽകൃഷിക്ക് പുറമേ വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, ഔഷധസസ്യങ്ങൾഎന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ നാടൻപശുവളർത്തലും പുൽകൃഷിയും നടത്തിവരുന്നു.കേരള ക്ഷീരകർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ വിജയന്റെ ഭാര്യയാണ് ഡോ.ഗിരിജാദേവി.