upavasam-samaram
നെടുങ്ങോലം രാമറാവു സ്മാരക ആശുപത്രി കൊവിഡ് സെന്ററാക്കുന്നതിനെതിരെ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ നടത്തിയ ഉപവാസം യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: നെടുങ്ങോലം രാമറാവു സ്മാരക ആശുപത്രി കൊവിഡ് സെന്ററാക്കുന്നതിനെതിരെ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വി. പ്രകാശ് ,സുരേഷ് ഉണ്ണിത്താൻ എന്നിവർ ആശുപത്രിക്ക് മുൻപിൽ ഉപവസിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. രാജേന്ദ്രപ്രസാദ് ഉപവാസം ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി മെഡി. കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയതോടെ നൂറു കണക്കിന് മറ്റു രോഗികളാണ് നെടുങ്ങോലം ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.ഫ് നിയോജക മണ്ഡലം ചെയർമാൻ പരവൂർ രമണൻ അദ്ധ്യക്ഷത വഹിച്ചു. പരവൂർ മോഹൻദാസ്, എൻ. രഘു, സത്യദേൻ, സുനിൽ കുമാർ, സുധീർ കുമാർ, അഡ്വ. അജിത്ത്, ആർ. ജയനാഥ്, സജി തടത്തുവിള, ദീപക്ക്, ഷൈനി സുകേഷ്, വിജയ്, അൻസർ ഖാൻ, സനു, സൈഗാൾ എന്നിവർ സംസാരിച്ചു.