ഓച്ചിറ: നവോത്ഥാന നർത്തകൻ ഓച്ചിറ ശങ്കരൻകുട്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓച്ചിറ ശങ്കരൻകുട്ടി ജന്മദിനാഘോഷം പ്രൊഫ. പി. രാധാകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്തു. ടി.എസ് ഉണ്ണികൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ഥ കഥകളിനടനും സാഹിത്യകാരനുമായിരുന്ന ശങ്കരൻകുട്ടിയുടെ സ്മരണക്കായി രൂപീകരിച്ച വെബ്സൈറ്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. ചടങ്ങിൽ സഞ്ചാർശ്രീ ചന്ദ്രമോഹൻ, സി. ആർ പ്രഭ, വള്ളിക്കാവ് നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.