മയ്യനാട്: കെ.പി.സി.സി സെക്രട്ടറിയായി നിയമിതനായ അഡ്വ. ബേബിസണിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആദരിച്ചു. പി.എസ്.സി മുൻ അംഗം, രണ്ട് തവണ മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, മുൻ ഡി.സി.സി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആദരിക്കൽ ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വിപിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഡി.വി. ഷിബു, ക്രിസ്റ്റി വിൽഫ്രഡ്, ജന. സെക്രട്ടറിമാരായ കൊട്ടിയം വിൽസൺ, ഷജാസ്, പഞ്ചായത്തംഗം ലീന ലോറൻസ്, രാധാകൃഷ്ണൻ, റാഫേൽ കുര്യൻ, സമൂൺകുഞ്ഞ്, ഷമീർ വലിയവിള, കുട്ടപ്പൻ, റീന, ബോബൻ എന്നിവർ പ്രസംഗിച്ചു.