കരുനാഗപ്പള്ളി : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ ആരംഭിച്ച നെൽ കൃഷിയുടെ വിളവെടുപ്പിന് തുടക്കം കുറിച്ചു. കുലശേഖരപുരം എൻ.എസ് .ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ കരനെൽ കൃഷിയുടെ വിളവെടുപ്പ് ഇന്നലെ സംഘടിപ്പിച്ചു. . രണ്ടര ഏക്കറോളം വരുന്ന സ്ഥലത്താണ് എൻ.എസ് ലൈബ്രറി കരനെൽകൃഷി നടത്തിയത്. നൂറുമേനി വിളവ് നേടിയ കൃഷിയുടെ കൊയ്ത്തുത്സവം സാമൂഹ്യ ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .വിജയകുമാർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി .രാധാമണി മുഖ്യപ്രഭാഷണം നടത്തി. എം .ആർ. ദീപക്ക് അദ്ധ്യക്ഷത വഹിച്ചു. . ഗ്രന്ഥശാല സെക്രട്ടറി ബി .സുധർമ, പി .ഉണ്ണി ,ശരത്ത്ചന്ദ്രൻ ഉണ്ണിത്താൻ, ഹരി ബി. പുന്നക്കൽ, അബാദ്, അഭിജിത്ത്, അജയൻപിള്ള, എസ് .എ. സലീം, എസ് സുജിത്ത്, സുഹൈൽ, ലൈബ്രേറിയൻ പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു. താലൂക്കിലെ 140 ഓളം കേന്ദ്രങ്ങളിൽ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചിട്ടുണ്ട്.നെൽകൃഷി കൂടാതെ ഇടവിളകൃഷി, പച്ചക്കറി, വാഴകൃഷി, മത്സ്യകൃഷി എന്നിവയും വിവിധ കേന്ദ്രങ്ങളിലായി പൂർത്തിയാക്കി. സോഷ്യൽ ഫോറസ്ട്രിയുമായി ചേർന്ന് ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുന്ന പദ്ധതിയും ഇത്തവണ താലൂക്ക് ലൈബ്രറി കൗൺസിൽ ഏറ്റെടുത്തതായി താലൂക്ക് പ്രസിഡന്റ് പി .ബി .ശിവശം സെക്രട്ടറി വി .വിജയകുമാറും പറഞ്ഞു.