പുനലൂർ: കൊവിഡ് വ്യാപനത്തെ തുടർന്നു ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ആർ. പി. എൽ. ആയിര നെല്ലൂർ എസ്റ്റേറ്റ് മേഖലയിലെ മുപ്പതോളം തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റു വിതരണം ചെയ്തു.യു.ടി.യു.സിയുടെ നേതൃത്വത്തിൽ അഞ്ചാം ബ്ലോക്ക് ഹെലിപ്പാട് സമീപം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 30 ഓളം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കിറ്റുകൾ നൽകിയത്. 15 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ആർ.വൈ.എഫ്.ജില്ലാ ജോയിൻ്റ് സെക്രട്ടറിൽ. ആർ.വിബ് ജിയോർ നിർവഹിച്ചു.
ഏരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രാമചന്ദ്രന്റെ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ നേതാക്കളായ രാജ്കുമാർ, ത്യാഗ മൂർത്തി, എൻ .ബാബു, രാജ്, ജയപ്രകാശ്, ആർ.ശിവകുമാർ, ഇളയരാജ, ഷൺമുഖം തുടങ്ങിയവർ സംസാരിച്ചു.