നെടുവത്തൂർ: ഭാര്യ മരിച്ച് ഏഴാം ദിവസം ഭർത്താവും മരിച്ചു. അന്നൂർ തെന്നൂർ വീട്ടിൽ പി. കുട്ടൻപിള്ളയാണ് (98) മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സരോജിനിഅമ്മ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. മക്കൾ: പ്രഭാകരൻപിള്ള (റിട്ട. പ്രിൻസിപ്പൽ, കെ.ആർ.ജി.പി.എം എച്ച്.എസ്.എസ്, ഓടനാവട്ടം), രാമചന്ദ്രൻ നായർ (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, കൊട്ടാരക്കര), ഇന്ദിരാഭായി, ഉഷാകുമാരി, ഗീതാകുമാരി (അദ്ധ്യാപിക, രാജാസ് എച്ച്.എസ്, പാലക്കാട്), മിനി (അദ്ധ്യാപിക, ജി.വി.എച്ച്.എസ്.എസ്, മുട്ടറ). മരുമക്കൾ: വിജയകുമാരി, ഗേളി (റിട്ട. അദ്ധ്യാപിക, ഐ.ജി.എം വി.എച്ച്.എസ്.എസ്, മഞ്ഞക്കാല), ശിവശങ്കരപ്പിള്ള (റിട്ട. ഗവ. സർവീസ്, ഒറീസ), രാമചന്ദ്രൻപിള്ള (എക്സ് സർവീസ്), രവീന്ദ്രനാഥ് (റിട്ട. സീനിയർ ബയോളജിസ്റ്റ്, കോഴിക്കോട്), രാധാകൃഷ്ണപിള്ള (എക്സ് സർവീസ്).