കൊല്ലം: ലൈഫ് മിഷൻ മൂന്നാംഘട്ടമായി ഭൂരഹിത ഭവനരഹിതർക്ക് ജില്ലയിൽ മൂന്ന് ഭവന സമുച്ചയം കൂടി നിർമ്മിക്കും. കൊല്ലം കോർപ്പറേഷനിലെ മുണ്ടയ്ക്കൽ, അഞ്ചൽ ഗ്രാമപഞ്ചായത്തിലെ തഴമേൽ, പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ പുതുശേരിമുകൾ എന്നിവിടങ്ങളിലാണ് ഭവന സമുച്ചയങ്ങൾ ഉയരുക. നിർമ്മാണ ഉദ്ഘാടനം 24ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷനാകും.
പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ 319 സെന്റ് സ്ഥലത്ത് 72 ഭവനങ്ങളടങ്ങിയ സമുച്ചയമാണ് നിർമ്മിക്കുന്നത്. 954 ലക്ഷം രൂപയാണ് ഇതിന്റെ അടങ്കൽ തുക. അഞ്ചൽ പഞ്ചായത്തിൽ 63 വീടുകളുടെ സമുച്ചയം 154 സെന്റ് സ്ഥലത്ത് നിർമ്മിക്കും. 849 ലക്ഷം രൂപയാണ് അടങ്കൽ തുക. കൊല്ലം കോർപ്പറേഷനിലെ 55 സെന്റ് സ്ഥലത്ത് 32 ഭവനങ്ങളടങ്ങിയ സമുച്ചയത്തിന്റെ നിർമ്മാണത്തിന് അടങ്കൽ തുക 498 ലക്ഷം രൂപയാണ്.
ഉദ്ഘാടനം: 24ന്
പടിഞ്ഞാറേകല്ലട
സ്ഥലം: 319 സെന്റ്
ഭവനങ്ങൾ: 72
അടങ്കൽ തുക: 954 ലക്ഷം
അഞ്ചൽ
സ്ഥലം: 154 സെന്റ്
ഭവനങ്ങൾ: 63
അടങ്കൽ തുക: 849 ലക്ഷം
മുണ്ടയ്ക്കൽ
സ്ഥലം: 55 സെന്റ്
ഭവനങ്ങൾ: 32
അടങ്കൽ തുക: 498 ലക്ഷം