കൊല്ലം: എസ്.എൻ ട്രസ്റ്റ് കൊല്ലം മേഖലാ തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനൽ നേടിയ തകർപ്പൻ വിജയം ശ്രീനാരായണീയർക്കാകെ ആവശേമായിരിക്കുകയാണ്. ഒപ്പം എസ്.എൻ ട്രസ്റ്റിന്റെ വികസനക്കുതിപ്പിന് ശക്തമായ തുടർച്ചയും ഉറപ്പായി. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള നിലവിലെ ട്രസ്റ്റ് ഭരണസമിതി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഔദ്യോഗിക പാനൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ അനിൽ മുത്തോടത്തിന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രചാരണമാണ് സമ്പൂർണ വിജയത്തിൽ എത്തിച്ചത്. കഴിഞ്ഞകാല നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ആവേശപൂർവമാണ് വോട്ട് തേടിയിറങ്ങിയത്. ആവേശം നിലനിറുത്തി സജീവമായുള്ള ട്രസ്റ്റ് അംഗങ്ങളെ ബൂത്തിലെത്തിക്കാനും കഴിഞ്ഞു. പത്ത് റീജിയണുകളായുള്ള തിരഞ്ഞെടുപ്പിൽ എട്ടിടത്ത് ഔദ്യോഗിക പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊല്ലത്തിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന ചേർത്തല റീജിയണിലും ഔദ്യോഗിക പാനലിലെ എല്ലാവരും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഫലത്തിൽ വെള്ളാപ്പള്ളി നടേശൻ പാനലിന് സമ്പൂർണ വിജയമാണ് ഇത്തവണ ഉണ്ടായത്. ത്രി ഇ വിഭാഗത്തിലെ തിരഞ്ഞെടുപ്പാണ് പൂർത്തിയായത്. ത്രി ഡി വിഭാഗത്തിലെ തിരഞ്ഞെടുപ്പ് ഈമാസം 26ന് നടക്കും. ഇതിനുശേഷം അടുത്തമാസം എട്ടിനാണ് ഭാരവാഹി തിരഞ്ഞെടുപ്പ്. എതിർവിഭാഗം തിരഞ്ഞെടുപ്പ് മുടക്കാൻ ഹൈക്കോടതിയെയും വിവിധ സബ് കോടതികളെയും സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കൊവിഡ് മാനദണ്ഡ പ്രകാരമാണ് ട്രസ്റ്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്.
ഔദ്യോഗിക പാനലിന് മിന്നുന്ന വിജയം സമ്മാനിച്ച വോട്ടർമാർക്കും വിജയത്തിനായി സജീവമായി പ്രവർത്തിച്ചവർക്കും കൊല്ലം റീജിയൺ തിരഞ്ഞെടുപ്പ് കമ്മിറ്റി നന്ദി അറിയിച്ചു.
കൊല്ലത്ത് തിരഞ്ഞെടുക്കപ്പെട്ടവർ
എസ്. അനിൽകുമാർ (കണ്ണൻ), ഡോ. സി. അനിതാ ശങ്കർ, കടവൂർ ബി. ശശിധരൻ, അനൂപ് മോഹൻ ശങ്കർ, വിനോദ് ഭാസ്കർ, അംബുജാക്ഷ പണിക്കർ, കോതേത്ത് ശശി, ജി. അജന്തകുമാർ, ഡോ. എൻ.എസ്. അജയഘോഷ്, കെ. രാമദാസ്, ഉണ്ണികൃഷ്ണൻ പുത്തൻപറമ്പിൽ, എൽ. അജയകുമാർ, നേതാജി.ബി. രാജേന്ദ്രൻ, കാവിള എം. അനിൽകുമാർ, ഡോ. മേഴ്സി. ബാലചന്ദ്രൻ, ആർ. അനിൽകുമാർ, ജി. വേണുഗോപാൽ, എൽ. അനിൽകുമാർ, അനീഷ് മോഹൻ വാലുവിള, ബൈജു കൂനമ്പായിക്കുളം, അഡ്വ. വി. മണിലാൽ, ടി. ഉദയൻ, ജി. ദ്വാരക മോഹൻ, ബിജു വാമദേവൻ, മോഹൻ പരപ്പാടി, മുഖത്തല ബാബുലാൽ, ആനേപ്പിൽ ഏ.ഡി. രമേഷ്, ബൈജുലാൽ, അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, പ്രൊഫ. ബി. രാജു, ജി. രാജ്മോഹൻ, ഡി. ബിജു (അംശു), ബി. രാധാകൃഷ്ണൻ, സി.ആർ. രാധാകൃഷ്ണൻ, ഡി.എൻ. വിനുരാജ്, എസ്. ഭാസി, പി.വി. ശശിധരൻ, എസ്. മണികണ്ഠൻ, എൻ. ബാബുഷാ, അഡ്വ. പി. സുധാകരൻ, ആർ. രാജീവൻ മുണ്ടയ്ക്കൽ, ലൈജു.ജി. നാഥ്, ഡോ. എം.എൻ. ദയാനന്ദൻ, ആർ. മുരുകേശൻ യവനിക, എസ്. മധുകുമാർ, വലലൻ, രഞ്ജിത് രവീന്ദ്രൻ, അഡ്വ. കെ. ധർമ്മരാജൻ, പി. സുധീഷ് ബാബു, കെ. സുദർശനൻ, സുരേഷ് ബാബു (മുൻ കൗൺസിലർ, തുമ്പറ), വെൺമിണാംതറ രാജേന്ദ്രൻ, ഇരവിപുരം സജീവൻ, പ്രൊഫ. ഡോ. ബി. സുരേഷ് കുമാർ, വി. ഹനീഷ്, ആർ. ധനപാലൻ, കെ. ദിനനായകൻ, അഡ്വ. നളിനാക്ഷൻ, എസ്. ഹരി, തൊളിയറ പി. പ്രസന്നൻ, പുണർതം പ്രദീപ്, ജി. സുന്ദരേശൻ, കെ. സുധാകരപ്പണിക്കർ, ബി. രാജാ കിഷോർ, വി. പ്രശാന്ത്, ടി.ഡി. ദത്തൻ, എസ്. രജിത്, പി.ജി. സലിംകുമാർ മുണ്ടയ്ക്കൽ, നകുലരാജൻ, കെ.എസ്. സുഗതൻ, ബി. പ്രതാപൻ, കെ. സത്യബാബു, കെ. നടരാജൻ, സനിത് മൺറോത്തുരുത്ത്, ടി.എസ്. ബാഗുലേയൻ, ജി. ചന്തു, സായി ഭാസ്കർ, സിബു വൈഷ്ണവ്, ജി.ഡി. രാകേഷ്, കുമാരി രാജേന്ദ്രൻ, എസ്. സാബു, പട്ടത്താനം സുനിൽ, ആർ. ബൈജു, പി. സന്തോഷ്, പ്രൊഫ. പി.ആർ. ജയചന്ദ്രൻ, ടി. സുനിൽകുമാർ, കെ.എ. ജയ, എം. ജയശങ്കർ, ആലയത്ത് ജി. കൃഷ്ണകുമാർ, എസ്. ഷൈബു, ആർ. ചന്ദ്രശേഖരൻ, ബി. സജൻലാൽ, മണക്കാട് സജി, ആർ. ഗാന്ധി, എം.സി. രാജിലൻ, പി. പുഷ്പ പ്രതാപ്, എസ്. ഹരിലാൽ, അഡ്വ. ജി. ശുഭദേവൻ, അഡ്വ. എസ്. ഷേണാജി, എസ്. ശിവപ്രസാദ്, എസ്. തുളസീധരൻ, വി. ശിവരാജൻ, ഉപേന്ദ്രൻ മങ്ങാട്, ഷാജി ദിവാകരൻ, കെ.എസ്. ഷിബു, പി. ഷാജി, വി. സജീവ്, ഷാജി മോഹൻ, ഷാജു മോഹൻ, എ. ഷാൺമധരൻ, ആർ. ഷാജി.
ഉജ്ജ്വല വിജയം സമ്മാനിച്ചവർക്ക് യൂത്ത് മൂവ്മെന്റിന്റെ നന്ദി
കൊല്ലം: എസ്.എൻ ട്രസ്റ്റ് 3 ഇ കാറ്റഗറി തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിച്ച ഔദ്യേഗിക പാനലിന് മിന്നുന്ന വിജയം സമ്മാനിച്ച വോട്ടർമാർക്ക് യൂത്ത് മൂവ്മെന്റ് നന്ദി രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പള്ളി, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, കൊല്ലം റീജിയൺ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മോഹൻ ശങ്കർ, ജനറൽ കൺവീനർ അനിൽ മുത്തോടം, ട്രഷററും യോഗം കൗൺസിലറുമായ പി.സുന്ദരൻ, യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, കുണ്ടറ യൂണിയൻ സെക്രട്ടറി, അഡ്വ. അനിൽകുമാർ, ചാത്തന്നൂർ യൂണിയൻ സെക്രട്ടറി വിജയകുമാർ, എംപ്ലോയീസ് ഫോറം കോ- ഓർഡിനേറ്റർ പി.വി. രജിമോൻ, കേന്ദ്രസമിതി പ്രസിഡന്റ് എസ്.അജുലാൽ, ശ്രീനാരായണ എംപ്ളോയീസ് ഫോറം കൊല്ലം യൂണിയൻ സെക്രട്ടറി ഡോ.എസ്. വിഷ്ണു, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, റിട്ടേണിംഗ് ഓഫീസറും എസ്.എൻ കോളേജ് പ്രിൻസിപ്പലുമായ ഡോ. ആർ. സുനിൽ കുമാർ, യൂണിയൻ തല ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി, യൂണിയൻ തല ഭാരവാഹികൾ, ശ്രീനാരായണ എംപ്ലോയീസ് ഫോറം, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതി, യൂണിയൻ തല ഭാരവാഹികൾ, സൈബർ സേനാ ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, ഓഫീസ് ജീവനക്കാർ എന്നിവർക്കും യൂത്ത് മൂവ്മെന്റ് പ്രത്യേക നന്ദി അറിയിച്ചു.