പുനലൂർ:എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖകളിൽ ഗുരുദേവ മഹാസമാധി ദിനാചരണം ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.ഗുരുപൂജ, ഗുരുപുഷ്പാജ്ഞലി, പ്രാർത്ഥന, ഗുരു ഭാഗവതപാരായണം, കഞ്ഞി സദ്യ, ദീപാരാധന ദീപകാഴ്ച, അനുസ്മരണ യോഗം,ഗുരുദേവ പ്രഭാഷണം തുടങ്ങിയ പരിപാടികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സംഘടിപ്പിച്ചത്. പുനലൂർ ടൗൺ, ഐക്കരക്കോണം, നെല്ലിപ്പള്ളി, ചാലിയക്കര, വിളക്കുവെട്ടം, ശാസ്താംകോണം, കക്കോട്, വട്ടപ്പട,കലയനാട്, മാത്ര, വെഞ്ചേമ്പ്, മണിയാർ, അഷ്ടമംഗംലം, കേളൻകാവ്, കരവാളൂർ, എരിച്ചിക്കൽ, ഇടമൺ കിഴക്ക്, ഇടമൺ പടിഞ്ഞാറ്, ആനപെട്ടകോങ്കൽ, ഇടമൺ-34, ഉറുകുന്ന്, ഒറ്റക്കൽ, തെന്മല, ഇടപ്പാളയം, കഴുതുരുട്ടി, ആര്യങ്കാവ്, റോസ്മല, മാമ്പഴത്തറ, പ്ലാത്തറ, ഇളമ്പൽ, ഇടയം, കുരുവിക്കോണം, അയിലറ, വിളക്കുപാറ, കുളത്തൂപ്പുഴ, മാർത്തണ്ഡംകര, ഏഴംകുളം തുടങ്ങിയ നിരവധി ശാഖയോഗങ്ങളുടെ നേതൃത്വത്തിലാണ് മഹാ സമാധി ദിനാചരണം ആചരിച്ചത്.
വിളക്കുവെട്ടത്ത് യൂണിയൻ കൗൺസിലർ സുഭാഷ്.ജി.നാഥ്, ശാഖാ പ്രസിഡന്റ് ബി.അജി, സെക്രട്ടറി എസ്.കുമാർ, ഐക്കരക്കോണം ശാഖയിൽ പ്രസിഡന്റ് എസ്.സുബിരാജ്, സെക്രട്ടറി വി.സുനിൽദത്ത്, യൂണിയൻ പ്രതിനിധി കെ..വി.സുഭാഷ് ബാബു, മാത്രയിൽ ശാഖ സെക്രട്ടറി വിജയൻ, ചാലിയക്കരയിൽ ശാഖ പ്രസിഡന്റ് ജി.ഗിരീഷ്കുമാർ, സെക്രട്ടറി വി.സുധൻ, കലയനാട്ട് ശാഖ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി ഉഷ അശോകൻ, ഇടമൺ പടിഞ്ഞാറ് ശാഖയിൽ പ്രസിഡന്റ് വി.ദിലീപ്, സെക്രട്ടറി ഉദയകുമാർ, കിഴക്ക് ശാഖയിൽ ശാഖ പ്രസിഡന്റ് വി.കെ.വിജയൻ, സെക്രട്ടറി എസ്.അജീഷ്, ഇടമൺ-34ശാഖയിൽ പ്രസിഡന്റ് ആർ.രാജേഷ്, സെക്രട്ടറി സജി, ആനപെട്ടകോങ്കൽ ശാഖയിൽ സെക്രട്ടറി വി.അശോകൻ, ഉറുകുന്ന് ശാഖയിൽ യൂണിയൻ പ്രതിനിധി ലാലു മാങ്കോലയ്ക്കൽ,തെന്മലയിൽ ശാഖ പ്രസിഡന്റ് വിജയകുമാർ, കഴുതുരുട്ടിയിൽ ശാഖ പ്രസിഡന്റ് ഉത്തമൻ, ഇടപ്പാളയത്ത് ശാഖാ സെക്രട്ടറി ഗീത, ആര്യങ്കാവിൽ ശാഖ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി കെ.കെ.സരസൻ, നെല്ലിപ്പള്ളി ശാഖയിൽ പ്രസിഡന്റ് സി.വി.അഷോർ, സെക്രട്ടറി സി..വി.സന്തോഷ് കുമാർ, ഇളമ്പൽ ശാഖയിൽ പ്രസിഡന്റ് എൻ.സോമസുന്ദരൻ, സെക്രറി എൻ.വി.ബിനുരാജ്, മാമ്പഴത്തറയിൽ പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ബാബു,ശാസ്താംകോണത്ത് പ്രസിഡന്റ് ശെൽവരാജ്, സെക്രട്ടറി മണിക്കുട്ടൻ, വട്ടപ്പടയിൽ ശാഖ സെക്രട്ടറി സന്തോഷ് കുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.