കൊട്ടാരക്കര: ഗുരുധർമ്മ പ്രചാരണ സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടാത്തല തലയിണ വിള അങ്കണത്തിൽ നടന്ന മഹാസമാധി ദിനാചരണ സമ്മേളനം പി. ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം സംസ്ഥാന ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരിയിലേക്കുള്ള സമാധി സന്ദേശ ജാഥ മുൻ.എം.എൽ.എ എഴുകോൺ നാരായണൻ ജാഥാ ക്യാപ്ടൻ എസ്.ശാന്തിനിക്ക് പീത പതാക കൈമാറി ഉദ്ഘാടനം ചെയ്തു.മത സൗഹാർദ്ദ മിശ്രഭോജനം ആർ. എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സംഘം ജനറൽ സെക്രട്ടറി ബി.സ്വാമി നാഥൻ, പാത്തല രാഘവൻ, ഓടനാവട്ടം.എം ഹരീന്ദ്രൻ, ക്ലാപ്പന സുരേഷ്, കവി കോട്ടാത്തല വിജയൻ , ശോഭന, കെ.ദിനേശൻ, വർക്കല മോഹൻ ദാസ് ,കെ ദിലീപ് എന്നിവർ സംസാരിച്ചു. ഭക്ഷ്യധാന്യ കിറ്റു വിതരണം, ഗുരു പൂജ, വസ്ത്രദാനം എന്നിവ വിവിധ കേന്ദ്രങ്ങളിൽ നടന്നു.