കൊല്ലം: വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ നാടെങ്ങും ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ആചരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വിപുലമായ സമ്മേളനങ്ങളില്ലാതെ പ്രാർത്ഥനാ യോഗങ്ങളും പുഷ്പാർച്ചനയും മാത്രമാണ് ഉണ്ടായിരുന്നത്.
ചാത്തന്നൂർ യൂണിയനിൽ
എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം ആചരിച്ചു. യൂണിയൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങുകൾ യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗുരുപൂജ, ഉപവാസം, പ്രാർത്ഥന, ഗുരുദേവ സൂക്തങ്ങളുടെ ആലാപനം തുടങ്ങിയവ പരിപാടികൾ നടന്നു. അസി. സെക്രട്ടറി കെ. നടരാജൻ, വി. പ്രശാന്ത്, ബി. സജൻലാൽ, എൻ. രാജു, ബീനാ പ്രശാന്ത്, ആർ. ഗാന്ധി, പി.ആർ. സജീവൻ, ആർ. അനിൽകുമാർ, പി. സന്തോഷ്, ശിവരാജൻ, എൽ. അജയകുമാർ, എസ്. അജയകുമാർ, എസ്. ഷൈൻ, എസ്. സാബു എന്നിവർ നേതൃത്വം നൽകി. യൂണിയൻ പരിധിയിലെ ശാഖാ യോഗങ്ങളിലും കൊവിഡ് മാനദണ്ഡം പാലിച്ച് ദിനാചരണം നടന്നു.
കുണ്ടറ യൂണിയനിൽ
കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ സമാധി ദിനാചരണം പ്രാർത്ഥനദിനമായി ആചരിച്ചു. യൂണിയൻ ഓഫീസിനോട് ചേർന്നുള്ള ഗുരു ക്ഷേത്രത്തിൽ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ പ്രാർത്ഥനയും നടന്നു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്. ഭാസി, കാവേരി ജി. രാമചന്ദ്രൻ, ഭാരവാഹികളായ സിബു വൈഷ്ണവ്, സജീവ്, അനിൽകുമാർ (കണ്ണൻ), ഷൈബു, ലിബുമോൻ, ഹനിഷ്, പുഷ്പപ്രതാപ്, പ്രിൻസ്, വനിതാസംഘം പ്രസിഡന്റ് ശോഭനാ ദേവി, സെക്രട്ടറി ബീനാ ബാബു, കമ്മിറ്റി അംഗങ്ങളായ ലളിത ദേവരാജൻ, വനജ, ശാന്തമ്മ, ബീനാ ഷാജി, ഷൈജ, ശശികല, വിജയംബിക, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. ഷാജി, സെക്രട്ടറി സന്തോഷ്, സൈബർ സേനാ ചെയർമാൻ രഞ്ജിത്, കൺവിനർ അനിൽകുമാർ, മല്ലാക്ഷി എന്നിവർ പങ്കെടുത്തു. യൂണിയന് കീഴിലുള്ള 44 ശാഖകളിലും ഗുരുദേവ ഭാഗവത പാരായണം, സമൂഹപ്രാർത്ഥന, സമാധിപൂജ, വിശേഷാൽ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പരായണം, ദീപാരാധന, ദീപകാഴ്ച എന്നിവ സംഘടിപ്പിച്ചു.