കൊട്ടാരക്കര: ലോക്ക് ഡൗൺ കാലത്ത് എ.ഐ.വൈ.എഫ് ജീവനം ഹരിത സമൃദ്ധി കാമ്പയിന്റെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ച് നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ് നടന്നു.കുളക്കട മാവടി തുരുത്തിക്കാട് ഏലായിൽ തരിശായി കിടന്ന ഒന്നര ഏക്കർ നിലം പാട്ടത്തിനെടുത്ത് എ. ഐ. വൈ എഫ് വിളയിൽ ഭാഗം യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു നെൽകൃഷി. പൂർണമായും ജൈവവളം ഉപയോഗിച്ച് കൃഷി പരിപാലിച്ചത് എ.ഐ.വൈ.എഫ് പ്രവർത്തകർ തന്നെയായിരുന്നു. തരിശായിക്കിടക്കുന്ന കൂടുതൽ നിലങ്ങൾ ഏറ്റെടുത്ത് നെൽ കൃഷിയ്ക്കൊരുങ്ങുകയാണ് പ്രവർത്തകർ. വിളവെടുപ്പിന്റെ ഉദ്ഘാടനം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ നിർവഹിച്ചു.എസ്.രതീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ടി.സുനിൽകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി, ജി.മാധവൻ നായർ, ടി. സുനിൽ കുമാർ, എം.ആർ ശ്രീജിത് ഘോഷ്, പി.പ്രവീൺ, എ ആർ.ജയചന്ദ്രൻ, ഡി.എൽ അനുരാജ്, ബി.ധനുരാജ്, ഹരികുമാർ, സുജിത് കുമാർ എന്നിവർ സംസാരിച്ചു.