കൊല്ലം: കാവനാട് താമരശേരിയിൽ മുൻമന്ത്രി ബി. വെല്ലിങ്ടന്റെ സഹോദരൻ അലക്സ് താമരശേരി (85) നിര്യാതനായി. കെ.എസ്.യുവിന്റെ ആദ്യകാല ജില്ലാ പ്രസിഡന്റ്, കർഷക തൊഴിലാളി പാർട്ടിയുടെ കൊല്ലം ജില്ലാ പ്രസിഡന്റ്, തൊഴിലാളി പത്രത്തിന്റെ ലേഖകൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചവറ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ശക്തികുളങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ, ഫാദർ വടക്കൻ ബി വെല്ലിങ്ടൺ സാംസ്കാരിക സമിതി ചെയർമാൻ, ക്രിസ്ത്യൻ ഐക്യവേദി മാസിക പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും നല്ല പഞ്ചായത്ത് മെമ്പർക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയിട്ടുണ്ട്. കർഷക തൊഴിലാളി സമരങ്ങളിൽ പങ്കെടുത്ത് നിരവധി തവണ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡാളമ്മ. മക്കൾ: പരേതയായ ഷീന അലക്സ് (അദ്ധ്യാപിക), ഷജിൽ കുമാർ (ബിസിനസ്). മരുമക്കൾ: കെ.സി. തോംസൺ (ബിസിനസ്), ബ്രിൻഡ (ക്ഷീര വികസന എക്സ്റ്റൻഷൻ ഓഫീസർ, ചവറ).