കൊല്ലം : കുടവട്ടൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പഠനഗവേഷണകേന്ദ്രമായ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ഹ്യുമാനിറ്റീസ് ആൻഡ് സയൻസിന്റെ നേതൃത്വത്തിൽ "കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം ഒരവലോകനം " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൊവിഡ് നിയന്ത്രണം പാലിച്ചുകൊണ്ട് ഇന്നലെ ഓടനാവട്ടം കോ -ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചാണ് സെമിനാർ നടന്നത്. സി.ആർ.എച്ച് .എസ് പ്രസിഡന്റ് ഡോ.എൻ. വിശ്വരാജൻ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ യു.ജി.സി വിദ്യാഭ്യാസ ഓഫീസർ ഡോ.സലിൽ സഹദേവൻ പ്രബന്ധം അവതരിവിച്ചു. പശ്ചിമ ഘട്ട സംരക്ഷണ ഏകോപനസമിതി കൊല്ലം ജില്ലാ കൺവിനർ വി.കെ.സന്തോഷ്‌കുമാർ
മോഡറേറ്റേർ ആയിരുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സെയ്‌നുദ്ദീൻ പട്ടാഴി
ചർച്ച ഉദ്ഘാടനം ചെയ്തു. പുത്തൂർ ശ്രീനാരായണഗുരു സിവിൽ സർവീസ് അക്കാഡമി പ്രിൻസിപ്പൽ ഡോ. എസ്.സുരേഷ്കുമാർ, പരവൂർ ശ്രീനാരായണ എഡുക്കേഷണൽ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി കെ. സദാനന്ദൻ,മാതൃഭൂമി ചീഫ് റിപ്പോർട്ടർ കണ്ണൻ നായർ, സി.ആർ.എച്ച് വൈസ് പ്രസിഡന്റ് ഡോ.ജി. സഹദേവൻ, ശ്രീ ശങ്കരാ യുണിവേഴ്‌സിറ്റി പ്രൊഫ.ഡോ. ജി. രഘുകുമാർ, ഡോ.ജോർജ്ജ് തോമസ്, ജേക്കബ് പണയിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സി.ആർ.എച്ച് .എസ് സെക്രട്ടറി കുഞ്ഞച്ചൻ പരുത്തിയറ സ്വാഗതവും സ്റ്റീൽ ഇൻഡസ്ട്രിയൽ കേരളാ ലിമിറ്റഡ് ജനറൽ മാനേജർ ഡോ. എസ്. ജയറാം നന്ദിയും പറഞ്ഞു.