കൊല്ലം: ശിവഗിരി മഠത്തിന്റെ പോഷകസംഘനയായ ഗുരുധർമ്മ പ്രചാരണസഭയുടെ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാസമാധിദിനം പുത്തൂർ ഗുരുചൈതന്യത്തിൽ ആചരിച്ചു. രാവിലെ 8ന് ഗുരു ഭാഗവതപാരായണം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവകൃതി ആലാപനം, പ്രാർത്ഥന തുടങ്ങിയ ചടങ്ങുകൾ നടന്നു.
മഹാസമാധി സമൂഹപ്രാർത്ഥന ഗുരുധർമ്മ പ്രചാരണസഭ ശിവഗിരിമഠം കേന്ദ്ര കോ-ഓർഡിനേറ്റർ പുത്തൂർ ശോഭനൻ ഉദ്ഘാടനം ചെയ്തു. സഭ കുന്നത്തൂർ മണ്ഡലം രക്ഷാധികാരി ജി. കൊച്ചുമ്മൻ സമാധിദിനസന്ദേശം നൽകി. ജില്ലാകമ്മിറ്റി അംഗം എൻ. മുരളീധരൻ, സെക്രട്ടറി എ. അജീഷ്, ട്രഷറർ എസ്. സുരേഷ്കുമാർ, പത്മകുമാർ, കാരിക്കൽ ശിവപ്രസാദ്, ഉദയശ്രീശോഭൻ, സാനന്ദ് എന്നിവർ ദിനാചരണത്തിന് നേതൃത്വം നൽകി.