അഞ്ചൽ:ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ തകർന്ന് കിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 1.6 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. രാജു അറിയിച്ചു. പുനലൂർ മണ്ഡലത്തിലെ പതിനാറ് റോഡുകളുടെ വികസനത്തിനാണ് ഈ തുക ചിലവഴിക്കുന്നത്.
ഓരോ റോഡിനും പത്ത് ലക്ഷം രൂപാവീതമാണ് അനുവദിച്ചിട്ടുള്ളത്.
പഞ്ചായത്തുകൾ ---- റോഡുകൾ
അഞ്ചൽ പഞ്ചായത്തിലെ
പനയഞ്ചേരി-പ്ലാമൂട്-കോടിയാട്ട് റോഡ്
ഗണപതിവിളാകം-സദാശിവൻപിള്ള പടിക്കൽ റോഡ്
ഏരൂർ പഞ്ചായത്തിലെ
അണ്ടത്തൂർ-പറങ്കിമാംവിള-ഓലിയരുക് റോഡ്
നടുക്കുന്നുംപുറം-വായനശാല വാതുക്കൽ-കണ്ണമംഗലം ഏലാ റോഡ്
ആർച്ചൽ -അയിലറ റോഡ്
കരവാളൂർ പഞ്ചായത്തിലെ
കുഞ്ചാണ്ടി മുക്ക്-അയണിക്കോട്-അരീപ്ലാച്ചി റോഡ്
തോണ്ടലിൽവാതുക്കൽ-മൂലപ്രറോഡ്
ഇടമുളയ്ക്കൽ പഞ്ചായത്തിലെ
പുന്നയ്ക്കാട്-കൈതക്കോണം റോഡ്
ഒഴുകുപാറയ്ക്കൽ-ബീവറേജ്-എൽ.എം.എസ്. റോഡ്
തെന്മല പഞ്ചായത്തിലെ
വെള്ളിമല-ആനപെട്ടകോങ്കൽ റോഡ്
ആര്യങ്കാവ് പഞ്ചായത്തിലെ
വി.വി.എം.എസ്.-വെഞ്ച്വർ റോഡ്
കുളത്തൂപ്പുഴ പഞ്ചായത്തിലെ
കല്ലുവെട്ടാംകുഴി ഹയർസെക്കൻഡറി സ്കൂൾ-ടിംബർ ഡിപ്പോ റോഡ്
വലിയേല-മടത്തിക്കോണം റോഡ്
മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന റോഡുകളുടെ പ്രവൃത്തികൾ ബ്ലോക്ക് പഞ്ചായത്തിന്റെ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. റോഡുകളുടെ നവീകരണം പൂർത്തിയാകുന്നതോടെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം ആകും
കെ. രാജു (മന്ത്രി )