അഞ്ചൽ : ശക്തമായ കാറ്റിലും മഴയിലും മതുരപ്പ, ഇടയില നെട്ടയത്ത് രവീന്ദ്രന്റെ വീട് തകർന്നുവീണു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. വീടു തകർന്ന് വീഴുമ്പോൾ രവീന്ദ്രനും 86 വയസുള്ള മാതവും ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. ശക്തമായ കാറ്റിനെ തുടർന്ന് പ്രായമായ മാതവിനെയും കൊണ്ട് ഇവർ പുറത്തിറങ്ങി നിന്നതിനാൽ ആളപായം ഉണ്ടായില്ല. മൂന്ന് സെന്റ് സ്ഥലംമാത്രമാണ് ഇയാൾക്കുള്ളത്. വീട് തകർന്നതിനെ തുടർന്ന് ഇവരെ അയലത്തെ മറ്റൊരു വീട്ടുകാർ സംരക്ഷിച്ചുവരുകയാണ്.