കുറ്റിവട്ടം: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നയാൾ മരിച്ചു. പന്മന വടക്കുംതല മല്ലയിൽവീട്ടിൽ അബ്ദുൽ വാഹിദാണ് (55) മരിച്ചത്. 2018 ആഗസ്റ്റ് 30ന് ദേശീയപാതയിൽ പന്മന വെറ്റമുക്കിന് സമീപമായിരുന്നു അപകടം. രണ്ടുവർഷമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം നടത്തി. ഭാര്യ: നിഷ വാഹിദ് (പന്മന ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം). മക്കൾ: അമൽ അഹ്മദ്, ആമിൻ റസൂൽ.