covid

കൊല്ലം: തഴവ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ മതപുരോഹിതനാണ് രോഗം സ്ഥിരീകരിച്ചത്. മണപ്പള്ളി തണ്ണീർക്കരയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. മതപുരോഹിതന്റെ കുടുംബത്തെയും സമ്പർക്കത്തിലുള്ളവരെയും നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായ തഴവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അറ്റൻഡറുൾപ്പെടെയുള്ളവരുടെ സമ്പർക്കപ്പട്ടികയനുസരിച്ച് 108 പേരെ ഇന്നലെ പരിശോധനയ്ക്ക് വിധേയരാക്കി. ആന്റിജൻ പരിശോധനയ്ക്ക് വിധേയരായ നാലുപേരൊഴികെ മറ്റ് 104 പേരുടെ ഫലങ്ങൾ ലഭ്യമായിട്ടില്ല.