കൊല്ലം: വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ നാടെങ്ങും ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ആചരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വിപുലമായ സമ്മേളനങ്ങളില്ലാതെ പ്രാർത്ഥനാ യോഗങ്ങളും പുഷ്പാർച്ചനയും മാത്രമാണ് ഉണ്ടായിരുന്നത്.
യോഗം ആസ്ഥാനത്ത്
എസ്.എൻ.ഡി.പി യോഗം ആസ്ഥാനത്ത് നടന്ന ദിനാചരണം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, അനിൽ മുത്തോടം, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി വൈസ് ചെയർമാൻ രഞ്ജിത്ത് രവീന്ദ്രൻ, ഷാജി ദിവാകർ, ബി. വിജയകുമാർ, ജി.ഡി. രാഖേഷ്, ജി. രാജ്മോഹൻ, എം. സജീവ്, ഇരവിപുരം സജീവൻ, അഡ്വ. ഷേണാജി, പ്രമോദ് കണ്ണൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബി. പ്രതാപൻ, വൈസ് പ്രസിഡന്റ് ഹരി ഇരവിപുരം, വൈസ് ചെയർമാൻ വിനുരാജ്, ജില്ലാ കമ്മിറ്റി അംഗം അഭിലാഷ്, സനത്, വനിതാസംഘം പ്രസിഡന്റ് ഡോ. എസ്. സുലേഖ, സെക്രട്ടറി ഷീലാ നളിനാക്ഷൻ, എംപ്ലോയീസ് ഫോറം സംസ്ഥാന കോ ഓർഡിനേറ്റർ പി.വി. റജിമോൻ, യൂണിയൻ പ്രസിഡന്റ് ഡോ. ശ്രീകുമാർ, സെക്രട്ടറി ഡോ. എസ്. വിഷ്ണു, പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതി പ്രസിഡന്റ് ചന്തു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വനിതാസംഘത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥനായോഗവും നടന്നു. ഡോ. പ്രഭാവതി പ്രസന്നകുമാർ, ശാന്തിനി ശുഭദേവൻ, ലതിക, കുമാരി രാജേന്ദ്രൻ, ഷീല, സരസ്വതി, രമ തുടങ്ങിയവർ നേതൃത്വം നൽകി.
എസ്.എൻ വനിതാ കോളേജിൽ
കൊല്ലം എസ്.എൻ വനിതാ കോളേജിൽ മഹാസമാധിയോടനുബന്ധിച്ച് നടന്ന പ്രാർത്ഥനാ സമ്മേളനം എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. പി. സുന്ദരൻ, എൻ. രാജേന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ നിഷ ജെ. തറയിൽ സ്വാഗതം പറഞ്ഞു. ഡോ. ഗിരീഷ് ഗോപാലകൃഷ്ണൻ, പട്ടത്താനം സുനിൽ, കോതേത്ത് ശശി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കോളേജിലെ സംഗീത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവകൃതികൾ ഉൾപ്പെടുത്തിയുള്ള സംഗീതാർച്ചന നടന്നു. ഡോ. പി. റാണി, ഡോ. മഞ്ജു, ഡോ. രേഷ്മ, ഡോ. ആർച്ചന, ഡോ. ഷീബ തുടങ്ങിയവർ നേതൃത്വം നൽകി.