കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 93-ാം മഹാസമാധി ദിനാചരണം കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ബ്ലോക്ക് തലങ്ങളിൽ നടത്തി. ചവറ ബ്ലോക്കിൽ നടന്ന മഹാസമാധി ദിനാചരണം ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി ഉദ്ഘാടനം ചെയ്തു. അൻസിൽ പൊയ്ക അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബൈജു പുരുഷോത്തമൻ, ഗോപി മീനാംപള്ളി, പ്രസാദ് ചവറ, ഭഗീരഥൻ, സുരേഷ് പണിക്കർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പായസവിതരണം നടത്തി.
കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ സമാധിദിനാചരണം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ സാജൻ അദ്ധ്യക്ഷനായി. ജില്ലാസെക്രട്ടറി മോഹൻ, ഡി.സി.സി മെമ്പർ എച്ച്.എ. ആസാദ്, താഹ, അനിൽ വാഴപ്പള്ളി എന്നിവർ നേതൃത്വം നൽകി.
കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ സമാധിദിനാചരണം സംസ്ഥാന സമിതി അംഗം നജീം പുത്തൻകട ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുവർണ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൽ റഷീദ്, കെ.പി. മോഹനൻ, അഡ്വ. സുബ്രഹ്മണ്യൻ, ശ്രീനിവാസൻ, സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. ശാസ്താംകോട്ട ബ്ലോക്കിൽ നടന്ന സമാധിദിനാചരണം ജില്ലാസെക്രട്ടറി ചിത്രസേനൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ ശിവാനന്ദൻ അദ്ധ്യക്ഷനായി. സുനിൽകുമാർ, അശോകൻ, ഷിഹാബുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
തൃക്കടവൂർ ബ്ലോക്കിൽ നടന്ന സമാധിദിനാചരണത്തിൽ ചെയർമാൻ പ്രതീപ്കുമാർ അദ്ധ്യക്ഷനായി. അഡ്വ. മനു, സുദേവൻ, ഉമാദേവി, ലളിത, സുശീലൻ, എ.എ. റഹിം, അശ്വതി സന്തോഷ് എന്നിവർ നേതൃത്വം നൽകി. ചാത്തന്നൂർ ബ്ലോക്കിൽ നടന്ന മഹാസമാധിദിനാചരണത്തിൽ ബ്ലോക്ക് ചെയർമാൻ വിദ്യാസാഗർ അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡ്രന്റ് ജോൺ എബ്രഹാം, സി.ആർ. രാജേഷ്, ഷെഫീഖ് എന്നിവർ നേതൃത്വം നൽകി. പന്മന ബ്ലോക്കിൽ നടന്ന മഹാസമാധിദിനാചരണത്തിൽ പന്മന ബ്ലോക്ക് ചെയർമാൻ കെ.ജെ. യേശുദാസ് അദ്ധ്യക്ഷനായി. ഫിലിപ്പ്, അബ്ദുൽ വഹാബ്, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.