കൊല്ലം: ജില്ലയിൽ ഇന്നലെ 195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാലുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയതാണ്. എട്ട് ആരോഗ്യ പ്രവർത്തകർ അടക്കം 191 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
തേവലക്കര കോയിവിള, മേലില കിഴക്കേത്തെരുവ്, വിളക്കുടി കുന്നിക്കോട്, ശൂരനാട് നോർത്ത്, തെക്കേമുറി എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ജില്ലയിൽ 243 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2943 ആയി.