എക്സൈസ് പിടിച്ചെടുത്ത ചാരായവും കോടയും വാറ്ര് ഉപകരണങ്ങളും
കരുനാഗപ്പള്ളി : എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. മോഹന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 20 ലിറ്റർ ചാരായവും 280 ലിറ്റർ കോടയും വാറ്ര് ഉപകരണങ്ങളും കണ്ടെടുത്തു. കല്ലേലിഭാഗം കൂമ്പില്ലാക്കാവ് ക്ഷേത്രത്തിന് സമീപം വാഴാലികിഴക്കേ വരമ്പിൽ (അനീഷ് ഭവനം) മുകേഷിന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് ചാരായം പിടികൂടിയത്. വീടിന്റെ അടുക്കളയിലും പിൻവശത്തെ ചതുപ്പിലുമാണ് കോട സൂക്ഷിച്ചിരുന്നത്. എക്സൈസ് എത്തുന്ന വിവരം അറിഞ്ഞ് പ്രതി ഓടി രക്ഷപ്പെട്ടു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ അജിത് കുമാർ, എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. സന്തോഷ്, ബി. ശ്രീകുമാർ എക്സൈസ് ഡ്രൈവർ പി. രാജു എന്നിവർ പങ്കെടുത്തു.