anil

 ഒന്നര വർഷമായി വെന്റിലേറ്ററിൽ

കൊട്ടാരക്കര: വാഹനാപകടത്തിൽ പരിക്കേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടർ കൊട്ടാരക്കര കിഴക്കേക്കര കൈരളിയിൽ എ.ജി. അനിൽ കുമാർ (55) മരണത്തിന് കീഴടങ്ങി.

2019 മേയ് 2ന് കീരപ്ര കൃഷിഭവനിൽ നിന്ന് ഓട്ടോറിക്ഷയിൽ മടങ്ങുമ്പോൾ പെരുമ്പുഴ ജംഗ്ഷന് സമീപമായിരുന്നു അപകടം. ഓട്ടോറിക്ഷ ബംപ് കയറവേ പിടിവിട്ട് അനിൽകുമാർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് ഉടൻ പെരുമ്പുഴ എൽ.എം.എസ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം നാളെ വൈകിട്ട് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: അരവിന്ദ്, ആനന്ദ്.