vfpck
വി.എഫ്‌.പി.സി.കെ യുടെ നേതത്വത്തിൽ എഴുകോൺ നെടുമ്പയിക്കുളം കാർഷിക സ്വാശ്രയ വിപണിയിൽ നടന്ന കാർഷിക പരിശീലന പരിപാടി ജില്ലാ മാനേജർ ഷീജ മാത്യു ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: വി.എഫ്‌.പി.സി.കെയുടെ നേതൃത്വത്തിൽ എഴുകോൺ നെടുമ്പയിക്കുളം കാർഷിക സ്വാശ്രയ വിപണിയിൽ കാർഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.ജി.ഉണ്ണിത്താന്റെ നേതൃത്വത്തിൽ ചേർന്ന യോഗം ജില്ലാ മാനേജർ ഷീജ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ മാനേജർ എസ്. സിന്ധു വാഴ കൃഷിയിലെ നല്ല കാർഷിക പരിശീലനം എന്ന വിഷയത്തെ പറ്റി ക്ലാസ് നയിച്ചു. നെടുമ്പയിക്കുളം വിപണി ഡെപ്യൂട്ടി മാനേജർ ബിന്ദു, സെക്രട്ടറി സി. മിനി കുമാരി എന്നിവർ നേതൃത്വം നൽകി.