ഓച്ചിറ: വള്ളിക്കാവ് അമൃത എൻജിനീയറിംഗ് കോളേജ് ഹോസ്റ്റൽ കാമ്പസിൽ നാല് ഗ്രാമപഞ്ചായത്തുകളുടെയും ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആരംഭിച്ച കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സത്യാഗഹ സമരം കെ.പി.സി.സി.ജന.സെക്രട്ടറി സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ബിന്ദു ജയൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ സുനിൽകുമാർ, ടി. തങ്കച്ചൻ, നീലികുളം സദാനന്ദൻ, ആർ. രാജേഷ് കുമാർ, എൻ. കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, ബി. സെവന്തി കുമാരി, മെഹർഖാൻ ചേന്നല്ലൂർ, കയ്യാലത്തറ ഹരിദാസ് കെ.ബി ഹരിലാൽ, അൻസാർ. എ. മലബാർ, കെ. ശോഭ കുമാർ, കെ.എം.കെ സത്താർ, എച്ച്.എസ്. ജയ് ഹരി, ശ്യാമളാരവി തുടങ്ങിയവർ സംസാരിച്ചു.