കൊല്ലം: വഴിവിളക്കുകൾ കത്താത്തതിലും റോഡുകളുടെ ശോച്യാവസ്ഥയിലും മാലിന്യ സംസ്കരണത്തിലെ അപാകതകളിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് സോണൽ ഓഫീസ് ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് സുബലാൽ കുപ്പണ നേതൃത്വം നൽകി. സമരത്തിൽ പങ്കെടുത്ത ശരത് മോഹൻ, കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബൈജു മോഹൻ, പ്രണവ് നന്ദു, രാഹുൽ, മഹേഷ്, മനു, രഞ്ജിത്ത്, അതുൽ കോട്ടയ്ക്കകം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.