ശാസ്താംകോട്ട: മന്ത്രി കെ.ടി.ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പട്ട് മഹിളാ മോർച്ച കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി.ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് മഹിളാമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷ രൂപ ബാബു ഉദ്ഘാടനം ചെയ്തു.മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് വിജയശ്രീ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ബിറ്റി സുധീർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക, മണ്ഡലം പ്രഭാരി മാലുമേൽ സുരേഷ്, സുജന സുദർശൻ, ഡി.സുരേഷ്, സന്തോഷ് ചിറ്റേടം, ആർ. രാജേന്ദ്രൻ പിള്ള, അനികുറുപ്പ്, രാധാകൃഷ്ണപിള്ള, മധുകുമാർ എന്നിവർ സംസാരിച്ചു.മിനിശിവരാമൻ, ഗിരിജാ നായർ, സുധാ ചന്ദ്രൻ, രമ്യ, സുജിനി, സുനിത, ചിത്ര, പ്രവിതസുഭാഷ്, രജിത, ലേഖാരാജൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.താലൂക്ക് ഓഫിസിനു സമീപം പൊലീസ് മാർച്ച് തടഞ്ഞു. റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.